തിരുവനന്തപുരം> ശബരിമലയിലെ യുവതി പ്രവേശനം തടയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതിയുടെ നിലവിലെ വിധി അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമനിര്‍മാണം നടത്തും എന്ന് പറയുന്നവര്‍ ഭക്തരെ കബളിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരില വിധി. വിശ്വാസികളുടെ സംരക്ഷണത്തിന് സര്‍ക്കാരുണ്ടാകും. ശബരിമലയില്‍ ശാന്തമായ ദര്‍ശനത്തിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിയമനിര്‍മാണം സംസ്ഥാനത്തിന് സാധ്യമല്ലെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.