ഓസ്റ്റിന്‍ : 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ടെക്സസ് കോണ്‍ഗ്രസ്മാന്‍ ബെറ്റൊ ഒ റൂര്‍ക്കെ (47) തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി നവംബര്‍ 1 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചെറുപ്പക്കാരും ഊര്‍ജ്ജസ്വലനുമായ ബെറ്റോയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്സസില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിലൂടെ പ്രചരണങ്ങളിലും കാര്യമായി മുന്നേറുവാന്‍ കഴിയാതിരുന്നതാണ് പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. രാജ്യത്തിനുവേണ്ടിയുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ തളച്ചിടുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇതു സംബന്ധിച്ചു പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്റില്‍ ബെറ്റൊ പറഞ്ഞു.