ഹൂസ്റ്റണ്‍: കേരളത്തില്‍ നടമാടിയ മനുഷ്യക്കുരുതിയില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലും വ്യാപക പ്രതിഷേധം. വാളയാര്‍ സംഭവത്തിലാണ് റെഡീമര്‍ കിങ്ഡം വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു മിനിറ്റ് നീണ്ടു നിന്ന ടാബ്ലോ അവതരിപ്പിച്ചു കൊണ്ടാണ് അവര്‍ വ്യത്യസ്തമായ പ്രതിഷേധമൊരുക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യം മെമ്മോറാണ്ടത്തിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു കൊടുക്കും. വാളയാര്‍ സംഭവത്തില്‍ നീതി നടപ്പാക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയില്‍ പ്രതിഷേധജ്വാലയാണ് പ്രകടമായത്.

വേറിട്ട പ്രതിഷേധത്തിന്റെ സൂത്രധാരനും ടാബ്ലോയുടെ മുഖ്യശില്‍പ്പിയുമായ ഡോ. മനു ചാക്കോ, റെഡീമര്‍ കിങ്ഡം പ്രസിഡന്റ് റോയ് ടി. ജോര്‍ജ് എന്നിവരായിരുന്നു ഇതിന്റെ അണിയറശില്‍പ്പികള്‍. മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട്, മലയാളീ അസോസിയേഷന്‍ ട്രുസ്ടീ ബോര്‍ഡ് അംഗം തോമസ് ചെറുകര, മലയാളീ അസോസിയേഷന്‍ സെക്രട്ടറി വിനോദ് വാസുദേവന്‍, മലയാളീ അസോസിയേഷന്‍ ട്രുസ്ടീ ബോര്‍ഡ് അംഗം മാത്യു മത്തായി, ടിജു തോമസ് ഐപിസി ഹെബ്രോന്‍ സെക്രട്ടറി, പൊന്നു പിള്ള, എബ്രഹാം തോമസ്, മല്ലു കഫേയുടെ ഷിബി റോയ്, ഹിമാലയ ട്രസ്റ്റ് സി. ജി. ഡാനിയേല്‍, നേര്‍കാഴ്ച പത്രത്തിന് വേണ്ടി സുരേഷ് രാമകൃഷ്ണന്‍, യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന ഡാന്‍ മാത്യു തുടങ്ങിയവര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സംസാരിച്ചു. ഷിനു ജോസഫിന്റെയും ജസ്റ്റിന്‍ തോമസ് തുടങ്ങിയവരുടെ മധുര സംഗീതം സദസിനു ഇമ്പം പകര്‍ന്നു.

ഐയ്ഡന്‍, ആബേല്‍, ആമി, ആരോണ്‍, സ്റ്റീവ്, ഇവാ, മിലാനിയ, മാത്യു, മൈക്കിള്‍, ക്രിസ്‌ലിന്‍, യൊഹാന, ജെസിയ, ജെഫ്രി, എലിജ, കെ.ജി. ബാബു, രാജന്‍ അലക്‌സ്, എബി ഡാനിയേല്‍, എബി മാത്യു, ജെറിന്‍ തോമസ്, വെസ്‌ലി വര്‍ഗീസ്, അലന്‍ ജെയിംസ്, ജോമോന്‍ ചെറിയാന്‍, കുര്യന്‍ ജോര്‍ജ്, ലിജോ കുര്യാള, യോഹാന ജോര്‍ജ്, ജെമി വെസ്‌ലി, ആന് ജെയിംസ് എന്നിവരാണ് ടാബ്ലോയില്‍ പങ്കെടുത്തത്. റോയി, ജൂലി ജോര്‍ജ്, ഡോ. മനു, ലിന്‍സി ചാക്കോ, രാജ്, സൂസന്‍ തോമസ്, സുനു ചെറിയാന്‍, ജൂലി തോമസ്, ബെന്‍സി തോമസ്, ജോളി ഡാനിയേല്‍, ആഞ്ജല, അനുഷ്‌ക വറുഗീസ്, ടോണി വറുഗീസ്, ടിന്റു വറുഗീസ് എന്നിവര്‍ ടാബ്ലോയുടെ സാങ്കേതിക സഹായികളായി.

Photo credit Sherin Kollanoor