തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​എ​ന്‍​ടി​യു​സി) നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്ക് തു​ട​ങ്ങി. കൃ​ത്യ​മാ​യി ശ​മ്ബ​ളം ന​ല്‍​കു​ക, ശ​മ്ബ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് 24 മണിക്കൂ​ര്‍ പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.

സ​മ​ര​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ് സ​മ​രം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ഡി​പ്പോ​ക​ളി​ല്‍​നി​ന്നും ഭൂ​രി​ഭാ​ഗം വ​ണ്ടി​ക​ളും സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. ച​ട​യ​മം​ഗ​ല​ത്തും നെ​ടുമ​ങ്ങാ​ടും ജോ​ലി​ക്കെ​ത്തി​യ​വ​രെ സ​മ​ര​ക്കാ​ര്‍ ത​ട​യു​ക​യും ചെ​യ്തു.