ഇടുക്കി: നവംബര്‍ അഞ്ചിന് സൈറന്‍ കേള്‍ക്കും അതുകേട്ട് ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന നിര്‍ദേശവുമായി ഇടുക്കി ജില്ലാ കളക്ടര്‍. രാവിലെ 8 മണിക്കും വൈകീട്ട് 5 മണിക്ക് ഇടയ്ക്കാണ് സൈറന്‍ കേള്‍ക്കുകയെന്നും കളക്ടര്‍ അറിയിച്ചു.

വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് ഈ സൈറണ്‍ മുഴക്കുന്നത്. ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍ റണ്‍ ആണ് നവംബര്‍ 5ന് നടക്കുക.