കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്ഥികള്ക്കെതിരേ യുഎപിഎ ചുമത്തിയ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന് ജോയ് മാത്യു. യുഎപിഎ കേസ് മറയാണെന്നും സംസ്ഥാനത്തു പോലീസ് രാജിന്റെ ലക്ഷണമാണെന്നും ജോയ് മാത്യു ആരോപിച്ചു.
പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയും വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലെ ജനരോഷവും കേസും മറയ്ക്കാനാണ് യുഎപിഎ കേസ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്- ജോയ് മാത്യു പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിലും സര്‍ക്കാരിനെതിരെ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരുന്ന മാവോയിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വെടിവച്ചുകൊന്ന കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയന് അഭിനന്ദനങ്ങള്‍ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.