ബിഹാർ പൊതുമരാമത്തുവകുപ്പ് റിട്ട. എൻജിനീയർ കടമാൻകുളം പകലോമറ്റം കുന്നുംപുറത്ത് പൊതിരേട്ട് നിര്യാതനായ കെ.ടി. ഈപ്പന്റെ (ബേബി–88) സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുറിയന്നൂർ പനച്ചിക്കാലായിൽ മേരിക്കുട്ടി. മക്കൾ: ഫാ. തോമസ് കുന്നുംപുറം, സുശീല സഖറിയ. മരുമക്കൾ: എലിസബത്ത് സി. ജേക്കബ് (അധ്യാപിക, എംഡി സെമിനാരി സ്കൂൾ, കോട്ടയം), ബാബു പറയത്തുകാട്ടിൽ (രാജാ സൈക്കിൾ എംബോറിയം, തിരുവല്ല).