വേങ്ങൂര്‍ (പെരുമ്പാവൂര്‍) കുഴീക്കാടന്‍ കുടുംബാംഗമായ കെ. ഐ. വര്‍ഗീസിന്റെ (87) സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 3 ഞായറാഴ്ചയും, 4 തിങ്കളാഴ്ചയുമായി ഹ്യുസ്റ്റനിലെ ഫ്രെസ്‌നോയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍. (3114 Illinois, Fresno, TX 77545)

ഷുഗര്‍ലാന്റിലുള്ള മകന്‍ റോയിയുടെയും, റൂബിയുടേയും ഭവനത്തില്‍ വച്ചു നവംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് അന്ത്യം. പരേതയായ ചിന്നമ്മ
വര്‍ഗീസ്സാണ് ഭാര്യ. പരേതനായ കെ ഐ ഇട്ടൂപ്പ്, കെ.ഐ. വര്‍ക്കി, മേരി
മാത്യു, ആനി ജോസഫ്, കെ.ഐ.മത്തായി എന്നിവര്‍ സഹോദരങ്ങളും,
പരേതനായ ജോഷി, ഷീബ, റോയ് എന്നിവര്‍ മക്കളും, കൊച്ചു മോന്‍ (ഡാ ളസ്), റൂബി എന്നിവര്‍ മരുമക്കളുമാണ്. കൊച്ചുമക്കള്‍ – ജീവ, കീത്ത്, ജോഷുവ,
ജേക്കബ്, മരിയ

നവംബര്‍ 3 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ സന്ധ്യ
നമസ്‌ക്കാരവും തുടര്‍ന്ന് പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയുടെ ഒന്നും
രണ്ടും ക്രമങ്ങളും നടക്കും.

നവംബര്‍ 4 തിങ്കളാഴ്ച രാവിലെ 8.45 മുതല്‍ 9.45 വരെ’പ്രഭാത നമസ്‌കാരവും, പൊതുദര്‍ശനവും സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ വച്ചും തുടര്‍ന്ന് വെസ്റ്റയ്‌മെര്‍ റോഡിലുള്ള ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800
Westheimer Rd, Houston, 77077) 10.30 നു സംസ്‌ക്കാരവും