തിരുവനനന്തപുരം: കരമന ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് കൂടത്തില്‍ ഉമാമന്ദിരം തറവാട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഉമാമന്ദിരം തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ കൊലപാതക സാധ്യത കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണസംഘത്തിന്റെ നടപടി.
ജയമാധവന്‍ നായരുടെ മരണം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പോലീസിന് ലഭിക്കുന്നത്. നെറ്റിയിലും മൂക്കിലുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.