യുഎന്‍: കശ്മീര്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കില്ലെന്ന് വ്യക്തമാക്കി യുഎന്‍ സുരക്ഷാ സമിതി. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ആക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് യുഎന്നിന്റെ തീരുമാനം.നവംബര്‍ മാസത്തില്‍ ചേരുന്ന സെക്യൂരിറ്റി കൗണ്‍സിലില്‍ കശ്മീര്‍ വിഷയം പരിഗണിക്കില്ല. ‘ലോകത്ത് വേറേ കുറേ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതെല്ലാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

‘ യുകെയില്‍ നിന്നുള്ള സ്ഥിരം അംഗവും സുരക്ഷാ സമിതി പ്രസിഡന്റുമായ കാരെന്‍ പിയേഴ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന സിറിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന് ജമ്മു കശ്മീര്‍ നേടണമെന്ന അത്യാഗ്രഹമാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പാകിസ്ഥാന്‍ ഒരിക്കല്‍ കൂടി യുഎന്‍ പൊതുസഭ ദുരുപയോഗം ചെയ്‌തെന്നും ഇന്ത്യന്‍ പ്രതിനിധി പൗലോമി തൃപ്തി നേരത്തെ വ്യക്തമാക്കിയിരുന്നു.