ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന ട്വീറ്റുമായി എംപി ശശി തരൂര്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ളത്. ഡല്‍ഹിയിലെ പ്രശസ്ത ചരിത്ര സ്മാരകമായ കുത്തബ് മിനാറിന്റെ ചിത്രമുള്‍പ്പെടെയാണ് തരൂരിന്റെ ട്വീറ്റ്. ഒരു സിഗരറ്റ് പാക്കറ്റിനുളളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ”സിഗററ്റ്, ബീഡി, എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് എത്രകാലം ജീവിക്കാന്‍ സാധിക്കും?ഡല്‍ഹിയിലേക്ക് വരൂ, കുറച്ച് ദിവസം ഇവിടെ താമസിക്കൂ. – ഡല്‍ഹി ടൂറിസം.” എന്നാണ് ട്വീറ്റ്. ഹിന്ദിയിലാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
ഡല്‍ഹിയിലേക്ക് വരൂ, കുറച്ച് ദിവസം ഇവിടെ താമസിക്കൂ; ട്വീറ്റുമായി ശശി തരൂര്‍
