പാലക്കാട്: അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ വ്യാജമെന്ന ആരോപണവുമായി സിപിഐ രംഗത്ത്.മാവോ വാദികളെ പോലീസ് ഏകപക്ഷീയമായി വേട്ടയാടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സിപിഐ ആരോപിക്കുന്നത്. പോലീസ് പുറത്തുവിട്ട ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു ആരോപിച്ചു. മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ കസ്റ്റഡിയിലിരിക്കെയാണ് വെടിവെച്ചു കൊന്നത്. ഏകപക്ഷീയമായ വെടിവെപ്പാണ് നടന്നത്. ആക്രമണ പ്രത്യാക്രമണമൊന്നും അവിടെ നടന്നിട്ടില്ലെന്നും പ്രകാശ് ബാബുപറഞ്ഞു.
പോലീസിന്റെ വീഡിയോ വ്യാജമാണെന്ന് കണ്ടാല്‍ മനസിലാകും. വെടിവെപ്പ് നടക്കുമ്ബോള്‍ എല്ലാവരും നിലത്ത് കിടക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. അപ്പോള്‍ ആരാണ് എഴുന്നേറ്റ് നിന്ന് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമാക്കണം. ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അസ്വാഭാവികത വ്യക്തമാകുമെന്ന് പ്രകാശ് ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസം മഞ്ചക്കണ്ടി മേഖല സന്ദര്‍ശിച്ച സിപിഐ സംസ്ഥാന പ്രതിനിധി സംഘം നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വാദിച്ചിരുന്നു.