കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്‌ പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും കണ്ടെടുത്തത് മാവോയിസ്റ്റ്‌ ലഘുലേഖകള്‍ തന്നെന്ന് പോലീസ്.ഈ സാഹചര്യത്തില്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്നും ഉത്തര മേഖല ഐ.ജി അശോക് യാദവ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസിന്റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്-ഐ.ജി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം പോലീസ് ആലോചിച്ചിട്ടില്ലെന്നും ഐ.ജി പറഞ്ഞു.