തിരുവനന്തപുരം: കോഴിക്കോട് രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. ഡിജിപി ലോക്നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.
കോഴിക്കോട് പന്തീരാങ്കാവിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച്‌ പോലീസ് അറസ്റ്റ് ചെയ്തത്.