ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ സ​ബ്സി​ഡി​യി​ല്ലാ​ത്ത പാ​ച​ക​വാ​ത​ക സി​ല​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ച്ചു. സി​ല​ണ്ട​റി​ന് 76 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​ത് തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാ​മ​ത്തെ മാ​സ​മാ​ണ് പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി – 681.50, കോ​ല്‍​ക്ക​ത്ത – 706, മും​ബൈ – 651, ചെ​ന്നൈ – 696 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 15ഉം 15.50 ​രൂ​പ​യും വ​ര്‍​ധി​പ്പി​ച്ച സ്ഥാ​ന​ത്താ​ണ് ഇ​ത്ത​വ​ണ ഒ​റ്റ​യ​ടി​ക്ക് 76 രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത്.