ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക മേളകളില്‍ ഒന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള നിരവധി എഴുത്തുകാരും അവരുടെ വലുതും ചെറുതുമായ ആയിരക്കണക്കിന് പുസ്തകങ്ങളുമാണ് വില്‍പ്പനയ്ക്കും, പ്രസിദ്ധീകരണത്തിനുമായി എത്തിയിട്ടുള്ളത്.

മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കേരള പവലിയന്‍. ഒരു രാജ്യത്തിനു മാത്രമായി ഇത്രയും വലിയ ഒരു പവലിയന്‍, അതില്‍ തന്നെ ഒരു സംസ്ഥാനത്തിന്റേതു മാത്രമായി വലിയൊരു ലോകം. കേരള സംസ്ഥാനത്തിന്റെ അക്ഷരസ്നേഹികളുടെ ആശയും ആവേശവും പ്രതീക്ഷിയുമായി ഇന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മാറി ക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖ വ്യക്തികളുടെ കൈകളിലൂടെ സാംസ്ക്കാരിക കേരളത്തിന്റെ അക്ഷര സമ്ബത്ത് പൂത്തുലയുന്ന മനോഹര കാഴ്ച്ച യാണ് ഓരോ മണിക്കൂറും നമുക്ക് കാണാന്‍ കഴിയുന്നത്.

ഷിഹാബ് തങ്ങള്‍ക്കായുള്ള ഒരു ഉപഹാരമായി നവാസ് പൂനൂര്‍ രചിച്ച ക്ഷമയുടെ മിന്നരങ്ങുകള്‍ എന്ന പുസ്തകവും, പ്രവാസം, കാലം, ഓര്‍മ്മ എന്ന ഇബ്രാഹിം ചെര്‍ക്കളയുടെ പുസ്തകവും കേരള പവലിയനിലെ റൈറ്റേഴ്സ് ഫോറത്തില്‍ വച്ച്‌ പ്രകാശനം ചെയ്യപ്പെട്ടു.