കൊച്ചി: വാളയാറില്‍ സഹോദരിമാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം സിബിഐയെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണങ്ങളുടെ ആധികാരികത ഉറപ്പിക്കാതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയെന്ന് കോടതി വിലയിരുത്തി.

ഹര്‍ജിക്കാരനായ മലയാളവേദി സംഘടനയുടെ ഭാരവാഹി ജോര്‍ജ് വട്ടുകുളത്തിന് ഇങ്ങനെയൊരു ഹര്‍ജി നല്‍കാനാവില്ല. പൊലിസ് കുറ്റപത്രം നല്‍കി വിചാരണ പൂര്‍ത്തിയായ കേസിലെ വിധിക്കെതിരെ എതിരഭിപ്രായമുണ്ടെങ്കില്‍ അപ്പീല്‍ നല്‍കുകയും പുനരന്വേഷണത്തിനോ പുനര്‍വിചാരണക്കോ ആവശ്യപ്പെടുകയല്ലേ വേണ്ടത്.

ഈ കേസില്‍ ഹര്‍ജിക്കാരന് ഇങ്ങനെ ആവശ്യപ്പെടാനാവില്ലെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വി ടെക്ക്ചന്ദ് കോടതിയെ അറിയിച്ചു.