ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബര​ത്തിന്​ ഓള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സയുടെ ആവശ്യമില്ലെന്ന്​ മെഡിക്കല്‍ ബോര്‍ഡി​​​െന്‍റ റിപ്പോര്‍ട്ട്​. എന്നാല്‍ അദ്ദേഹത്തിന്​ ശുചിത്വമുള്ള പരിസ്ഥിതി ഒരുക്കണമെന്ന്​ ബോര്‍ഡ്​ നിര്‍ദേശിച്ചു.

ചിദംബരത്തെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് ഡല്‍ഹി ഹൈകോടതിയില്‍​ സമര്‍പ്പിച്ച​ റിപ്പോര്‍ട്ടിലാണ്​ ഇക്കാര്യമുള്ളത്​. ചിദംബരത്തി​​െന്‍റ പ്രതിനിധിയെയും ഉള്‍പ്പെടുത്തി കോടതിയാണ് മെഡിക്കല്‍ ബോര്‍ഡിന്​​ രൂപം കൊടുത്തത്​. അദ്ദേഹത്തിന്​ അണുബാധയേല്‍ക്കാത്തവിധം എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിച്ച്‌​ ചികിത്സിക്കേണ്ടതായ ശാരീരിക പ്രശ്​നങ്ങള്‍ ഉണ്ടോ എന്ന്​ പരിശോധിച്ചറിയുകയായിരുന്നു ബോര്‍ഡി​​െന്‍റ ചുമതല.

ഹൈദരാബാദില്‍ ഏഷ്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഗ്യാസ്​ട്രോഎന്‍ററോളജിയില്‍ ത​​െന്‍റ കുടുംബ ഡോക്​ടറുടെ കീഴില്‍ ചികിത്സ നടത്താന്‍ ഇൗ ആഴ്​ചയുടെ തുടക്കത്തില്‍ ചിദംബരം ആറു ദിവസത്തെ ഇടക്കാല ജാമ്യത്തിന്​ അപേക്ഷ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കോടതി അദ്ദേഹത്തെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയത്​.

മെഡിക്കല്‍ ബോര്‍ഡി​​െന്‍റ റിപ്പോര്‍ട്ടി​​െന്‍റ അടിസ്ഥാനത്തില്‍ കോടതി ചിദംബരത്തി​​െന്‍റ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ചിദംബരത്തെ പാര്‍പ്പിക്കുന്ന സെല്‍ ശുചിയായി സൂക്ഷിക്കണമെന്നും അദ്ദേഹത്തിന് കൊതുകു ശല്യം ഉണ്ടാവാതിരിക്കാന്‍ സംവിധാനമൊരുക്കണമെന്നും കോടതി തിഹാര്‍ ജയില്‍ സൂപ്രണ്ടിന്​ നിര്‍ദേശം നല്‍കി. മുഖത്ത്​ കെട്ടുന്ന മാസ്​കും കുപ്പി വെള്ളവും ഉപയോഗിക്കാന്‍ കോടതി ചിദംബരത്തിന്​ അനുമതി നല്‍കി.

െഎ.എന്‍.എക്​സ്​ മീഡിയക്ക്​ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി ചിദംബരം നേരിട്ടല്ലാതെ മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കമ്ബനി വഴി കൈക്കൂലി വാങ്ങിയെന്ന്​ ആരോപിച്ച്‌​ ആഗസ്​റ്റ്​ 21നാണ്​ ജോര്‍ബാഗിലെ വസതിയില്‍ നിന്ന്​ സി.ബി.​െഎ ചിദംബരത്തെ അറസ്​റ്റ് ചെയ്​തത്​.