മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ – മൂ​ന്നാ​ര്‍ പാ​ത​യി​ല്‍ കാ​റു​ക​ള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒ​രാ​ള്‍​ക്ക് പരുക്കേറ്റു . ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി വേ​ലു മ​ണി​ക്കാ​ണ് പരുക്കുപറ്റിയത് . ച​ട്ട​മൂ​ന്നാ​ര്‍ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം കഴിഞ്ഞദിവസം രാ​വി​ലെ 7.30- ഓടെയായിരുന്നു സംഭവം .

അ​ടി​മാ​ലി​യി​ല്‍​നി​ന്നും കോയമ്ബത്തൂരിന് പോയ കാ​റും സേ​ല​ത്തു​നി​ന്നും മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു . ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഒ​രു കാ​ര്‍ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അപകടത്തില്‍ പരിക്കേറ്റയാളെ മ​റ​യൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.