കൊച്ചി: പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ മോനോന്‍ അപമാനിച്ച സംഭവം മന്ത്രിയോട് വിശദീകരിക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍ തിരുവനന്തപുരത്തെത്തി.

മന്ത്രി എ.കെ.ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച്‌ വിശദീകരിക്കാനാണ് പ്രിന്‍സിപ്പല്‍ എത്തിയത്. മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താനെത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തില്‍ ഇത് നേരിട്ട് ചെന്ന് വിശദീകരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ഡോ.ടി.ബി.കുലാസ് പറഞ്ഞു.