കണ്ണൂര്‍: മഹ ചുഴലിക്കാറ്റിനിടെ ആയിക്കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്തിയത്. അതേസമയം, ഒരാളെ കാണാതായി എന്നാണ് വിവരം.

ആറ് പേരുടെ സംഘത്തില്‍ ഒരാളൊഴികെ മറ്റ് അഞ്ച് പേരാണ് തിരികെ വന്നത്. ഇവരുടെ ഫൈബര്‍ വള്ളങ്ങളും കരക്കെത്തി. ഒരാളെക്കുറിച്ച്‌ ഇപ്പോഴും വിവരമില്ല. ആദികടലായി സ്വദേശി ഫാറൂഖിനെയാണ് കാണാതായത്.