ഡാലസ്:  ഡാലസ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ (1002 Barnes Bridge Rd, Mesquite ,Tx 75150) ഇടവകമിഷന്റെ നേതൃത്വത്തിൽ നവംബര്‍ 1 വെള്ളിയാഴ്ച(നാളെ) മുതല്‍ നവംബര്‍ 3 ഞായർ വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനിൽ സി എസ് ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇടവക വികാരി റവ.വില്യം അബ്രഹാം മുഖ്യ സന്ദേശം നൽകുന്നു.

എന്റെ ജനമേ മടങ്ങി വരിക എന്ന ബൈബിൾ വരികളെ ആസ്പദമാക്കിയാണ് വചനഘോഷണം. നാളെ വൈകിട്ട് 7 മണിക്ക് ഇടവക ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 7 മണിക്കും തുടർന്ന് ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന കുടുംബദിന ശുശ്രുഷയോടും.വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് കണ്‍വെന്‍ഷന്‍ സമാപിക്കുന്നത്.

കൺവെൻഷൻ യോഗങ്ങളിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. മാത്യു ജോസഫ് (മനോജച്ചന്‍), ഇടവകമിഷന്‍ സെക്രട്ടറി റോബി ചേലങ്കരി, ട്രസ്റ്റി ജോണ്‍ ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.