ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ ഇടവകയുടെ ഈ വർഷത്തെ കുടുംബസംഗമം ” മിഷ് പാഹാ” 2019 നവംബർ 9  നു ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 8;30 വരെ നടത്തപ്പെടും. മലയാളി  അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ആസ്ഥാനമായ ‘കേരളഹൗസിൽ’ വച്ച് ( 1415, Packer Ln, Stafford, TX 77477) നടത്തപ്പെടുന്ന സംഗമം  ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ് ഉത്ഘാടനം ചെയ്യും. വിവിധ കലാപരിപാടികൾ, കേരളത്തിന്റെ തനതായ രുചിഭേദങ്ങളുടെ ഭക്ഷ്യമേള,ആദ്യഫലപെരുന്നാൾ എന്നിവയോടുകൂടിയാണ് കുടുംബമേളനടത്തപ്പെടുന്നത്. ഹൂസ്റ്റൺ പ്രദേശത്തെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതംപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കുടുംബ സംഗമത്തിന്റെ വിജയത്തിനായി ട്രസ്റ്റി റജി സ്കറിയ, സെക്രട്ടറി ഷിജിൻ തോമസ് കമ്മിറ്റി അംഗങ്ങളായ രാജു സ്കറിയ, ജോർജ് തോമസ്, സാബു മത്തായി, ജേക്കബ് പി. ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽവിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഫാ. ഐസക്ക്.ബി. പ്രകാശ് (വികാരി )- 832 997 9788
ഷിജിൻ തോമസ് (സെക്രട്ടറി) – 409 354 1338
റജി സ്കറിയ (ട്രസ്‌റ്റി) – 832 878 8921

റിപ്പോർട്ട് : ജീമോൻ റാന്നി