നടന്‍ ദിലീപിനെ നായകനാക്കി സിനിമ നിര്‍മിക്കുന്നത് യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനും നിര്‍മ്മാതാവും ആയ ആസിഫ് അലി ആണെന്നാ തരത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ സിനിമാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. അതിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ആ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത മാസം അവസാനം ആണ് ഉണ്ടാവുക എന്നും ജോഷിയാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത് എന്നും പറയുന്നു.
ആ വാര്‍ത്ത അറിഞ്ഞപാതിയില്‍ മലയാളത്തിലെ മറ്റു സിനിമ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്ത ഷെയര്‍ ചെയ്ത മാധ്യമത്തിന്റെ വാര്‍ത്തക്ക് താഴെ ഈ വിവരം താന്‍ അറിഞ്ഞില്ല എന്നു ആസിഫ് അലി തന്നെ നേരിട്ടു കമെന്റ് ചെയ്യുകയാണ് ഉണ്ടായത്. താരം നേരിട്ട്
തന്നെ ഈ വാര്‍ത്ത നിഷേധിച്ചതോടെ, ഇത്തരമൊരു വാര്‍ത്ത തെറ്റായി നല്‍കേണ്ടി വന്നതില്‍ മാധ്യമം ഖേദ പ്രകടനവും നടത്തി.

അതെ സമയം ദിലീപ് ജോഷി പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഹണീ ബി, കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിന്‍ ജാഫറാകും ഈ ചിത്രം നിര്‍മിക്കുക. ജാക്ക് ഡാനിയേല്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്, ത്രീ ഡി ചിത്രമായ പ്രൊഫസര്‍ ഡിങ്കന്‍ ഏകദേശം ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തായി കഴിഞ്ഞു. ആസിഫ് അലിയുടെതായി കെട്യോള്‍ ആണ് എന്റെ മാലാഖ, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.അതെ സമയം ദിലീപ് ജോഷി പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഹണീ ബി, കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിന്‍ ജാഫറാകും ഈ ചിത്രം നിര്‍മിക്കുക. ജാക്ക് ഡാനിയേല്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്, ത്രീ ഡി ചിത്രമായ പ്രൊഫസര്‍ ഡിങ്കന്‍ ഏകദേശം ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തായി കഴിഞ്ഞു. ആസിഫ് അലിയുടെതായി കെട്യോള്‍ ആണ് എന്റെ മാലാഖ, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.