തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ കേരളപിറവി ആഘോഷം നടക്കുമ്ബോള്‍ തന്റെ മനസ്സില്‍ നിറയെ വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളാണെന്ന് കുമ്മനം രാജശേഖരന്‍. കേരളപിറവി ദിനം കരിദിനമായി ആചരിക്കണമെന്നും കുമ്മനം പറഞ്ഞു.

കേരള സമൂഹത്തിനു ഈ ലോകത്തിനു മുന്‍പില്‍ വെയ്ക്കാന്‍ നീതിനിഷേധത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും ആസുരിക ദൃശ്യം മാത്രമേ ഉള്ളു എന്നത് ഒരു മലയാളി എന്ന നിലയില്‍ എന്നെ അസ്വസ്ഥനും ആകുലനും ആക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനാല്‍ നാളെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞു മലയാളി സമൂഹത്തിന്റെ രോഷം ഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ ഓരോ വ്യക്തിയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുമ്മനം ആരോപിച്ചു. അതിനാല്‍ നാളെ കണ്ണുനീര്‍ പിറവിയുടെ ദു:ഖസാന്ദ്രമായ ദിനമാണെന്നും അദ്ദേഹം പറഞ്ഞു.