കോയമ്ബത്തൂര്‍: തട്ടിപ്പ് കേസില്‍ സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കോയമ്ബത്തൂര്‍ കോടതിയുടേതാണ് വിധി.സരിതക്കൊപ്പം ബിജു രാധാകൃഷ്ണനും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരും 10,000 രൂപ വീതം പിഴയും നല്‍കണം.
കോയമ്ബത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ.കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.