ഫ്ലോറിഡ: ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ 2020യുടെ ആദ്യ കിക്കോഫ് നവംബർ രണ്ടാം തീയതി പെംബ്രോക് പൈൻസിലുള്ള സി. ബി സ്മിത്ത് പാർക്കിൽ വച്ച് കേരളസമാജത്തിന്റെ പിക്‌നിക്കിനോട് അനുബന്ധിച്ചു നടത്തുവാൻ തീരുമാനിച്ചതായി റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ അറിയിച്ചു. ഈ യൂത്ത് ഫെസ്റ്റിവൽ ഒരു വൻവിജയമാക്കുന്നതിന് പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ ജഗതി നായരുടെയും രജിസ്‌ട്രേഷൻ കോർഡിനേറ്റർ അനീന ലിജുവിൻറെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി കർമ്മനിരതരായി പ്രവർത്തിക്കുന്നു. റീജിയൺ കമ്മിറ്റി അംഗങ്ങളോടൊപ്പം ഷീല ജോസ്, അഞ്ജനാ കൃഷ്‌ണൻ, ദയാ കാമ്പിയിൽ, ജിഷാ ജിനോ, ഷീല ഷാജു, സുനി ആലുംമൂട്ടിൽ, റോഷിനി ബിനോയ്, ജൂണ തോമസ്, സ്‌മിത നോബിൾ, ശ്രീലക്ഷ്‌മി നായർ, സുനിതാ മേനോൻ, സന്ധ്യാ പദ്‌മകുമാർ, ബിനു മാമ്പിള്ളി എന്നിവർ ക്രമീകരണങ്ങൾക്കു ചുക്കാൻ പിടിയ്ക്കുന്നു.

മത്സരാർത്ഥികൾക്കുവേണ്ടി ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സിംഗിൾ രജിസ്‌ട്രേഷൻ 10 ഡോളർ , ഗ്രൂപ്പ് രജിസ്‌ട്രേഷൻ 25 ഡോളർ ഈ നിരക്കിൽ രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാനദിവസം ഡിസംബർ 31 ആണ്. കലാതിലകത്തിനും കലാപ്രതിഭയ്ക്കും 250 ഡോളർ ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കുമെന്നു റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ അറിയിച്ചു.

ഈ യൂത്ത് ഫെസ്റ്റിവലിൽ മികവുറ്റ കലാപരിപാടികൾ അവതരിപ്പിക്കുവാനും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാക്കുവാനും സൺഷൈൻ റീജിയൻറെ കീഴിലുള്ള എല്ലാ അസോസിയേഷനുകളുടെയും ആത്മാർത്ഥമായ സഹായസഹകരണം പ്രതീഷിക്കുന്നതായി ഫോമാ നാഷണൽ കമറ്റി മെമ്പർമാരായ നോയൽ മാത്യു, പൗലോസ് കുയിലാടൻ, വനിതാ പ്രതിനിധി അനു ഉല്ലാസ്, റീജിയൻ കൺവീനർ ജോമോൻ തേക്കേതൊട്ടിയിൽ, റീജിയൻ പി. ആർ. ഒ അശോക് പിള്ള, റീജിയൻ സെക്രട്ടറി സോണി കണ്ണോട്ടുതറ എന്നിവർ അറിയിച്ചു .

കിക്കോഫ് നടത്തുന്നതിനായി പിക്‌നിക്കിനോടനുബന്ധിച്ചു അവസരമൊരുക്കിത്തന്ന കേരളസമാജത്തിൻറെ പ്രസിഡന്റ് ശ്രീ. ബാബു കല്ലിടുക്കലിനും കമ്മിറ്റി അംഗങ്ങൾക്കും നന്ദി അർപ്പിക്കുന്നതായി റീജിയൻ സെക്രട്ടറി സോണി കണ്ണോട്ടുതറ അറിയിച്ചു.

ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് .

Single – https://forms.gle/ATd6WmarLVp7Pcvv8

Group – https://forms.gle/cbVAgFMxs7WB4mUs9