ഷിക്കാഗോ: പരേതരായ മത്തായി ആന്റണിയുടേയും, മറിയാമ്മ ആന്റണിയുടേയും മകനായ ജയിംസ് ആന്റണി വടക്കേവീട് (65) ഒക്‌ടോബര്‍ 29-നു പള്ളിക്കൂട്ടുമ്മയില്‍ (ആലപ്പുഴ ജില്ല, കുട്ടനാട് താലൂക്ക്) നിര്യാതനായി.

ഭാര്യ: ലിസമ്മ ജയിംസ്.
മക്കള്‍: കൊച്ചുമോന്‍ ജയിംസ് (എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍, ബാംഗ്‌ളൂര്‍), കൊച്ചുമോള്‍ ജയിംസ് എംകോം, എംബിഎ, റിജോ ജയിംസ് (മെക്കാനിക്കല്‍ എന്‍ജിനീയര്‍, ദുബായ്).

പരേതന്‍ ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ മുന്‍ ട്രസ്റ്റി ആന്റണി ഫ്രാന്‍സീസ് വടക്കേവീടിന്റെ മൂത്ത സഹോദരനാണ്.

മറ്റു സഹോദരങ്ങള്‍: മാത്യു (കൊല്ലം), ജോസഫ് (പള്ളിക്കൂട്ടുമ്മ), ആന്റണി (അബുദാബി), സ്കറിയ (ദുബായ്), ഫ്രാന്‍സീസ് (ഷിക്കാഗോ), ചെറിയാന്‍ (കിടങ്ങൂര്‍), പോള്‍ (അബുദാബി), ലൂയീസ് (അബുദാബി).

സംസ്കാരശുശ്രൂഷകള്‍: നവംബര്‍ 2-നു രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ നിന്നും ആരംഭിച്ച് പള്ളിക്കൂട്ടുമ്മ ഫാത്തിമാ മാതാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്.