തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മാധ്യമ വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. മക്കള്‍ക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അവര്‍ പ്രതികരിച്ചു.

കേസില്‍ പുനരന്വേഷണം വേണമെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. മക്കളെ കൊന്നവര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും തക്കതായ ശിക്ഷ കൊടുക്കണമെന്നും അവര്‍ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.

അതേസമയം, കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയിലും പുറത്തും വലിയ പ്രതിഷേധമാണ് നടത്തുന്നത്.ബിജെപിയുടെ 100 ദിവസത്തെ സത്യാഗ്രഹവും നടന്നുകൊണ്ടിരിക്കുകയാണ്.