വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഐ​എ​സ് ത​ല​വ​നാ​യ കൊ​ടും​ഭീ​ക​ര​ന്‍ അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ ബാ​ഗ്ദാ​ദി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യു​എ​സ് പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പെ​ന്‍റ​ഗ​ണ്‍. ബാ​ഗ്ദാ​ദി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് യു​എ​സ് സൈ​ന്യം ന​ട​ന്ന​ടു​ക്കു​ന്ന​തി​ന്‍റെ ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

റെ​യ്ഡി​നു ശേ​ഷം കെ​ട്ടി​ട​വും കോ​ന്പൗ​ണ്ടും സൈ​ന്യം ത​ക​ര്‍​ത്തു. ആ​ക്ര​മ​ണ​ത്തി​നും മു​മ്ബും ശേ​ഷ​വു​മു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി യു​എ​സ് ക​മാ​ന്‍​ഡോ​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണു ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍‌​ഡ് ട്രം​പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. യു​എ​സ് സൈ​നി​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ ബാ​ഗ്ദാ​ദി ദേ​ഹ​ത്ത് ബോം​ബ് കെ​ട്ടി​വ​ച്ച്‌ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.