തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ മാര്‍ക് ദാന വിവാദം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നേടിയത്.

മന്ത്രി കെ.ടി ജലീല്‍ ഇടപ്പെട്ട് മാര്‍ക്ക് ദാനം നല്‍കിയത് നിയമവിരുദ്ധമെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.

വന്‍ വിവാദമായതിന് പിന്നാലെ എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനം അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പിന്‍വലിച്ചിരുന്നു. മാര്‍ക്ക് ദാനം വഴി വിജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങാന്‍ പ്രോ വൈസ് ചാന്‍സലര്‍ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റാണ് തീരുമാനിച്ചത്.