കൊല്ലങ്കോട്: വാളയാര്‍ കൊലപാതകികളെ രക്ഷിച്ചത് ഇടത് സര്‍ക്കര്‍ മുഖ്യമന്ത്രി രാജി വെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി കൊല്ലങ്കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സെയ്ത് ഇബ്രാഹിം, മണ്ഡലം സെക്രട്ടറി നൗഷാദ് കൊടുവായൂര്‍ മണ്ഡലം കമ്മിറ്റി അഗങ്ങളായ ഷംസുദ്ധീന്‍, ഹരിദാസ്, താജുദ്ധീന്‍, ഹനീഫ പോത്തമ്ബാടം, രാജാമണി, ഹക്കിം, കൃഷ്ണന്‍, നസീര്‍ പുതുനഗരം എന്നിവര്‍ നേതൃത്വം നല്‍കി, സമാപന പ്രസംഗം സെയ്ത് ഇബ്രാഹിം നിര്‍വ്വ ഹിച്ചു.