ഗാന്ധിനഗര്‍: സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ 144-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ കേവാഡിയയിലെ ഏകതാ പ്രതിമയില്‍ ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘രാജ്യമെമ്ബാടുമുള്ള വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് റണ്‍ ഫോര്‍ യൂണിറ്റി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൗരന്മാരോടും ഞാന്‍ നന്ദി പറയുകയാണ്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയും’- പ്രധാനമന്ത്രി പറഞ്ഞു. ദേശിയ ഏകതാദിന പരേഡില്‍ പങ്കെടുത്ത മോദി ഏകതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

പട്ടേലിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് രാജ്യമെമ്ബാടും നിരവധി ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ റണ്‍ ഫോര്‍ യൂണിറ്റി മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനം ഏകതാദിനമായി ആചരിച്ചു തുടങ്ങിയത്.