ഡബ്ലുടിഎ വനിതാ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്ബര്‍താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ ഡച്ച്‌ താരം കികി ബെര്‍ട്ടന്‍സ് തോല്‍പ്പിച്ചു . 3-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ഡച്ച്‌ താരത്തിന്റെ വിജയം.ആദ്യ സെറ്റ് കൈവിട്ടുപോയെങ്കിലും ബാര്‍ട്ടിക്കെതിരായ അവസാന രണ്ട് സെറ്റിലും ബെര്‍ട്ടിന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.