റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് ചിത്രം ബാല്യകാലസഖിയിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. തുര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സാനിയ അഭിനയിച്ചു. ക്വീനിലെ സാനിയയുടെ ചിന്നുവെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്നെ കടന്നാക്രമിച്ച വിമര്‍ശകരെക്കൊണ്ട് പോലും കൈയ്യടിപ്പിച്ച്‌ മുന്നേറുകയാണ് താരം.

ഇതിനിടെ സാനിയയുടെ പുതിയ ചിത്രം വൈറലാവുകയാണ്. ഗ്രീക്ക് ദേവതയെ പോലെ വേഷംധരിച്ചാണ് ഫോട്ടോഷൂട്ടില്‍ സാനിയ പ്രത്യക്ഷപ്പെടുന്നത്. ഇളം നീല കളറില്‍ കുഞ്ഞു പൂക്കള്‍ നിറഞ്ഞ ഫ്രോക്കിനൊപ്പം പൂക്കളില്‍ തീര്‍ത്ത കിരീടം തലയില്‍ വെച്ചുകൊണ്ടുള്ള ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.