ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ മോഹന്‍ലാല്‍ മമ്മൂട്ടി പോലെ മറ്റൊരു സൗഹൃദം എന്നും അത്ഭുതമായ ഒരു കാര്യം തന്നെയാണ്. കാരണം ഇരുവരുടെയും സൗഹൃദം അത്രത്തോളം ദൃഢവും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നതും ഏറെ സഹകരണ മനോഭാവത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതുമാണ്. ഇരുവരും വലിയ സൂപ്പര്‍സ്റ്റാറുകളായ നിലകൊള്ളുമ്ബോള്‍ തന്നെ പരസ്പരമുള്ള സഹകരണത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. അറുപതോളം സിനിമകളില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട് ഇതും ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വമായ ഒരു കാര്യമാണ്.

ഇരുവരുടെയും ആരാധകര്‍ വലിയ മത്സരബുദ്ധിയോടെ കൊമ്ബുകോര്‍ക്കുന്നുണ്ടെങ്കിലും താരങ്ങളുടെ അടിയിലും അത്തരത്തിലൊരു മത്സരബുദ്ധി പ്രകടമായി കാണാന്‍ കഴിയുകയില്ല. മോഹന്‍ലാല്‍ എന്ന കരുത്തുറ്റ അഭിനേതാവിന്റെ അഭിനയ മികവില്‍ മമ്മൂട്ടി എന്ന നടന്‍ നടത്തിയ ഒരു സ്വാധീനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍. തെന്നിന്ത്യയിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സംവിധായകന്മാരില്‍ ഒരാളായ ഫാസില്‍ ഒരു പുരസ്കാര വിതരണ വേദിയിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. രണ്ടു സിനിമകളില്‍ ഡബ്ബിങ്ങിന് താരങ്ങള്‍ ഒന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. മുഖ്യധാരയിലുള്ള നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച്‌ ശബ്ദ വ്യതിയാനങ്ങള്‍ നടത്തുകയോ ഭാഷാപ്രയോഗങ്ങള്‍ നടത്തിയോ ചെയ്യാറില്ലായിരുന്നു. എന്നാല്‍ അതിന് വലിയ മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി എന്ന നടന്‍ ആയിരുന്നുവെന്നും അത് മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അതിനുശേഷം അദ്ദേഹത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നും ഫാസില്‍ തുറന്നുപറഞ്ഞു.

അതിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു ഇങ്ങനെ: “ഭരത് ടൂറിസ്റ്റ് ഹോമില്‍ ചെന്നപ്പോള്‍
അവിടെ സത്യനും ശ്രീനിയും (സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍) ഉണ്ടായിരുന്നു. അവര്‍ എന്നോട് പറഞ്ഞു ‘കഴിഞ്ഞദിവസം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടു അസാധ്യമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചത്. എന്തൊരു വോയിസ് മോഡുലേഷനാണ് അദ്ദേഹത്തിന്റെത്. ഞങ്ങള്‍ ഇന്ന് മോഹന്‍ലാലിനെ കാണുമ്ബോള്‍ ഈ കാര്യം പറയാന്‍ ഇരിക്കുകയാണ് ‘. അതിനുശേഷം മോഹന്‍ലാല്‍ തന്നെ വോയിസ് മോഡുലേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. നമ്മള്‍ പലതും അറിയുന്നില്ല, അറിയുമ്ബോള്‍ പഠിക്കാന്‍ ഉള്ള മനസ്സ് മോഹന്‍ലാലിനുണ്ട് “