സത്യത്തിന്റെ സാക്ഷ്യമായി ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു. ഡാലസിലെ സെന്റ് തോമസ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഈ ടിവി ചാനല്‍ ഈ നൂറ്റാണ്ടിന്റെ ആവശ്യമാണെന്ന് ഷെക്കെയ്ന്‍ ടിവി എംഡി ബ്രദര്‍ സന്തോഷ് കരുമാത്ര പറഞ്ഞു. ഷെക്കെയ്ന്‍ ടിവി യുഎസ് ഡയറക്ടര്‍/നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി പാറക്കല്‍ നന്ദി അറിയിച്ചു. അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ രാജ്കുമാര്‍ തോമസ് സന്നിഹിതനായിരുന്നു. യുട്യൂബ് സ്ട്രീമിങ്ങിലുടെ ലോകത്തെവിടെയും ലഭ്യമായ ഷെക്കെയ്ന ടെലിവിഷൻ ഉടൻ തന്നെ യപ്പ്, റോക്കു പ്ലാറ്റ്ഫോമുകളിലും നിറസാന്നിധ്യമാകും.