കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആസ്ഥാനമായ കുമ്പനാട് വച്ചു ഒക്‌ടോബര്‍ 23-നു നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ജനറല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് ആറായിരം സഭാ ശുശ്രൂഷകരും പ്രതിപുരുഷന്മാരും പങ്കെടുത്തു.
ജനറല്‍ പ്രസിഡന്റായി റവ.ഡോ. വല്‍സന്‍ ഏബ്രഹാം, വൈസ് പ്രസിഡന്റായി പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്, സെക്രട്ടറിയായി പാസ്റ്റര്‍ സാം ജോര്‍ജ്, ജോയിന്റ് സെക്രട്ടറി – പാസ്റ്റര്‍ എം.പി ജോര്‍ജുകുട്ടി, ട്രഷറര്‍- സണ്ണി മുളമൂട്ടില്‍ എന്നിവരാണ് ജനറല്‍ എക്‌സിക്യൂട്ടീവ്‌സ്.
ഇന്ത്യയിലും വിദേശത്തുമായി ഏതാണ്ട് 8000 സഭകള്‍ ഐ.പി.സിയ്ക്ക് ഉണ്ട്. ജനറല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം ഐ.പി.സി സ്ഥാപകന്‍ പാസ്റ്റര്‍ കെ.ജെ. ഏബ്രഹാമിന്റെ ചെറുമകനാണ്. മറ്റു സ്ഥാനങ്ങളിലേക്ക് തെരഞ്ഞെക്കപ്പെട്ടവര്‍ എല്ലാവരും സഭയുടെ വിവിധ സ്ഥാനങ്ങളിലിരുന്ന് നേതൃപാടവം തെളിയിച്ചിട്ടുള്ളവരാണ്. ഒരോ വര്‍ഷവും കുമ്പനാട് വെച്ചു നടക്കുന്ന ജനറല്‍ കണ്‍വന്‍ഷനുകളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തുവരുന്നു.