സേവ്ഡ് എന്ന ഷോര്‍ട്ട്ഫിലിം ചിത്രീകരണത്തിനു ചിക്കാഗോയില്‍ തുടക്കം. ആധുനിക യുഗത്തിലെ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്ഞാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ട് എങ്ങനെ സാധിക്കുന്നു എന്ന് ഈ 45 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകന്‍ ഡോ.ജയരാജ് ആലപ്പാട്ട് തുറന്നു കാണിക്കുന്നു. ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളത്തില്‍ റീ മേക്കും ചെയ്യുന്നു. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളും സംവിധായകനും മറ്റു കലാകാരന്മാരും ചേര്‍ന്നു പുറത്തിറക്കി.
പിഎസ്ജി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ഈ ഷോര്‍ട്ട്ഫിലിം നിര്‍മ്മിക്കുന്നത്.

കഥ, തിരക്കഥ, സംവിധാനം Dr. ജയരാജ് ആലപ്പാട്ട് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം Dr. ബിന്ദു ജയരാജും ജിബി പാറക്കലും ചേർന്നു നിർവ്വഹിക്കുന്നു. മുഖ്യ കഥാപാത്രമായി Prof. Nathan Peck ഉം നായികയായി Olivia Cuff ഉം മറ്റു കഥാപാത്രങ്ങളായി Emma KattooKaran, Kevin Gomes , Jamie Gomes, Alex Zaula , Nada Alraj ,Abel Tilaluna, കൈരളി TV ഓർമ്മസ്വർശം anchor Dr. Simi Jesto തുടങ്ങി അൻപതിലതികം കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തിൽ വേഷമിടുന്നു.

പ്രശസ്ത സംഗീത സംവിധായകനായ സണ്ണി സ്റ്റീഫൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.സൗണ്ട് എൻജിനിയറായി ബെന്നി തോമസും ഡാൻസ് കൊറിയോഗ്രാഫറായി ലാലു പാലമറ്റവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവൽ ജോയിയും പ്രവർത്തിക്കുന്നു .ഈ ചിത്രത്തിൻറെ ക്യാമറാ ചെയ്യുന്നത് ജിയോ പയ്യപ്പള്ളിയും എഡിറ്റിംഗ് ഷെൽവിൻ സാമുവലും അജിത്ത് രാജ് തങ്കപ്പ്പനും , കോസ്റ്റ്യൂം ഡിസൈനും മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി കുട്ടപ്പനും ചേർന്ന് പ്രവർത്തിക്കുന്ന ഈ ചിത്രം 2020 ജനുവരി ആദ്യ വാരം പ്രേഷകരിൽ എത്തിക്കുമെന്ന് സംവിധായകൻ Dr. ജയരാജ് ആലപ്പാട്ട് പറയുന്നു.

റോയി മുളകുന്നം

Teaser Released: "SAVED" Director: Dr. Jay AlappattProducers: Dr.Bindhu Alappatt & Giby ParackalMusic Director: Sunny Stephenhttp://savedthemovie.com

Posted by PSG Entertainments on Sunday, October 13, 2019