ലണ്ടന്‍: ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഡിസംബര്‍ 12ന് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ നടത്താനുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഐക്യകണ്ഠേന പാസാക്കി. ഹൗസ് ഓഫ് കോമണ്‍സില്‍ 20 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 438 പേര്‍ അനുകൂലിച്ചു.

ബില്‍ ഇനി പാര്‍ലമെന്‍റിന്‍റെ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ അവതരിപ്പിക്കും. കാര്യമായ എതിര്‍പ്പ് ഉന്നയിക്കപ്പെടുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അവിടെയും വിജയിച്ചാല്‍ 1923നു ശേഷം ആദ്യമായി ബ്രിട്ടനില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പില്‍ ക​ണ്‍​സ​ര്‍​വേ​റ്റി​വ്​ പാര്‍ട്ടിക്ക് ഭൂരിപക്ഷത്തോടെ അധികാരത്തിലേറാന്‍ സാധിക്കുമെന്നും ഇതിലൂടെ ബ്രെ​ക്​​സി​റ്റ് കരാര്‍ നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സണ്‍. തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ന്‍ പിന്തുണതേടി ബോ​റി​സ്​ ജോ​ണ്‍​സണ്‍ പാ​ര്‍​ല​മ​​​​െന്‍റി​​ല്‍ നാ​ലാം​ത​വ​ണ നടത്തിയ ശ്രമമാണ്​ വിജയിച്ചിരിക്കുകയാണ്. തി​ങ്ക​ളാ​ഴ്​​ച പാ​ര്‍​ല​മ​​​​െന്‍റി​ല്‍ ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പാ​സാ​ക്കാ​നാ​യി​രുന്നില്ല.

ബ്രെ​ക്​​സി​റ്റി​ന്​ 2020 ജ​നു​വ​രി 31 വ​രെ യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാണ് ഡി​സം​ബ​ര്‍ 12ന്​ ​തെ​ര​ഞ്ഞെ​ടു​പ്പ്​ നടക്കുക.