ചെന്നൈ: നടന്‍ വിജയിയുടെ വീടിന് ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് വീടിനും വീട്ടുകാര്‍ക്കും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. വീടിന് ബോംബ് വെച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും വീടിന് പൊട്ടിത്തെറിക്കുമെന്നായിരുന്നു അജ്ഞാതന്റെ ഫോണ്‍ സന്ദേശം.

ഭീഷണിയെ തുടര്‍ന്ന് സാലിഗ്രാമത്തിലെ വിജയ്‌യുടെ വീട്ടില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കാണ് അജ്ഞാതന്റെ ഫോണ്‍ സന്ദേശം ലഭിച്ചത്. വിജയിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത് സാലിഗ്രാമത്തിലുള്ള വീട്ടിലാണ്. വിജയ്യുടെ പിതാവിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിജയ്യുടെ പനയ്യൂരിലുള്ള വീട്ടിലും അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണി മുഴക്കിയത് അലപ്പാക്കമിലെ ഒരാളാണ് എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.