പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കേസ് അന്വേഷണ വേളയില്‍ അട്ടിമറി നടന്നതിന്റെ തെളിവുമായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലത് ഭാഗത്തെ കക്ഷത്തിന് ചുറ്റുമായാണ് മുറിപ്പാട് ഉണ്ടായിരുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു മുറിപ്പാടിന്റെ കാര്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടേയില്ല. കുട്ടിയുടെട ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നെങ്കിലും ഇതിനെപ്പറ്റി കാര്യമായ അന്വേഷണം നടത്തിയില്ല എന്നാണ് വ്യക്തമാകുന്നത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചു എന്ന വാദവും അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാല്‍ വെറും 132 മീറ്റര്‍ ഉയരമുള്ള പെണ്‍കുട്ടിക്ക് ഇത് സാധ്യമല്ല എന്ന വസ്തുതയും കേസില്‍ എവിടെയും പരിഗണിച്ചിട്ടില്ല.