മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ പരസ്യമായി തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ശിവസേനയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ഫഡ്‌നവിസ് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ 5050 ഫോര്‍മുല ഒരിക്കലും അംഗീകരിക്കില്ലെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നെ മുന്നണി രൂപീകരണത്തിന്റെ സമയത്ത് ശിവസേന 5050 ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ബി.ജെ.പി അത് അംഗീകരിച്ചിരുന്നില്ലെന്നും ഫഡ്‌നവിസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കി. ഇതുവരെ ഒരു ഫോര്‍മുലയും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ഫഡ്‌നവിസ് മാധ്യമങ്ങളോട് പറഞ്ഞു.