ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകള്‍ക്കായി പ്രത്യേക വിമാനമെത്തുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ വിമാന നിര്‍മാണ കമ്ബനിയായ ബോയിങ് വിമാനം വ്യോമസേനക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എയര്‍ ഇന്ത്യ ചാര്‍ട്ട് ചെയ്യുന്ന വിമാനങ്ങളിലാണ് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. ഇതിന് പകരമായാണ് വ്യോമസേന പുതിയ വിമാനം വാങ്ങുന്നത്.
ബോയിങ് 777-300 ഇ.ആര്‍ വിമാനമാണ് മോദിക്കായി മാറ്റങ്ങള്‍ വരുത്തി കമ്ബനി നിര്‍മിക്കുക. 2020 ജൂണിലാണ് വിമാനം എയര്‍ഫോഴ്സിന് ബോയിങ് കൈമാറുക. മിസൈല്‍ പ്രതിരോധ സംവിധാനമുള്‍പ്പടെ വിമാനത്തില്‍ കൂട്ടിച്ചേര്‍ക്കും. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സഞ്ചരിക്കുന്ന 747-200ബി വിമാനത്തോട് കിടപിടിക്കുന്നതായിരിക്കും മോദിയുടേയും വിമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശത്രുക്കളുടെ റഡാര്‍ കണ്ണുകളെ പോലും കബളിപ്പിക്കാന്‍ കഴിവുള്ളതാണ് ബോയിങ് 777 വിമാനം. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ വിമാനം വാങ്ങാന്‍ ഒരുങ്ങുന്നത്.