തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് കേസില്‍ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ ഇപ്പോഴും ജയിലിലാണ്.

പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവരാണ് നിലവില്‍ ജയിലില്‍ ഉള്ളത്. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

പിഎസ്സി നടത്തിയ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഓഗസ്റ്റ് എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.