ശ്രീനഗര്‍: കാശ്മീരിലെ നിലവിലെ സ്ഥിതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 28 അംഗ പ്രതിനിധി സംഘം നാളെ ജമ്മു കാശ്മീരിലെത്തും.
പ്രധാനമന്ത്രിയാണ് പ്രതിനിധി സംഘത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. പ്രത്യക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന് ആഗോള സമൂഹത്തെ ബോധ്യപ്പെടുത്താനാണ് പ്രിതിനിധി സംഘത്തെ പ്രധാനമന്ത്രി ക്ഷണിച്ചത്.
ജമ്മു കശ്മീരിന്റെ സംസ്കാരം എന്തെന്ന് മനസ്സിലാക്കാന്‍ കശ്മീര്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘത്തോട് പറഞ്ഞു.കശ്മീരിലെ ഭീകരവാദത്തോട് ശക്തമായി തന്നെ പോരാടും. പാകിസ്ഥാന് ജമ്മു കശ്മീരില്‍ ഭീകരവാദം സ്പോണ്സെര് ചെയ്യുകയാണെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് പറഞ്ഞു.