തൃ​ശൂ​ര്‍: വ​ട്ടി​യൂ​ര്‍​കാ​വി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ല്‍ വി​മ​ര്‍​ശ​ക​ര്‍​ക്കു മ​റു​പ​ടി​യു​മാ​യി പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍. ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ള്‍ ആ​രെ​യും പി​ന്നി​ല്‍​നി​ന്നു കു​ത്തി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ ന​ന്നാ​യി വ​ര്‍​ക്കു ചെ​യ്തി​രു​ന്നു​വെ​ന്നും പ​ത്മ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ എ​ഴു​തി.

വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ മോ​ഹ​ന്‍​കു​മാ​റി​ന്‍റെ പേ​രു പ​റ​ഞ്ഞ​പ്പോ​ള്‍ മു​ര​ളീ​ധ​ര​ന്‍ അ​തി​നെ സ​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​ണോ അ​ദ്ദേ​ഹം ചെ​യ്ത കു​റ്റം. മോ​ഹ​ന്‍​കു​മാ​റി​നെ തോ​ല്‍​പി​ച്ചി​ട്ട് എ​ന്തു കി​ട്ടാ​നാ​ണ്. കു​റ​ച്ചു പ​ര​ന്പ​രാ​ഗ​ത വോ​ട്ടു​ക​ള്‍ പോ​കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നെ​ന്നും അ​തി​ന്‍റെ കാ​ര​ണം ഇ​വി​ടെ പ​റ​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും പ​ത്മ​ജ പ​റ​യു​ന്നു.

ക​രു​ണാ​ക​ര​ന്‍റെ മ​ക​ളാ​യ​തു കൊ​ണ്ടു മാ​ത്രം ഒ​ത്തി​രി ക​ല്ലേ​റും വേ​ദ​ന​ക​ളും സ​ഹി​ച്ച​താ​ണു താ​ന്‍. ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ളെ കു​റേ​പേ​ര്‍ സ​ങ്ക​ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ത്മ​ജ പ​റ​യു​ന്നു.