നേമം : ഭര്‍ത്താവിനേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും കോടതി റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ സ്വദേശിനി ലിജിമോള്‍ (25), കോട്ടയം സ്വദേശി അരുണ്‍ (23) എന്നിവരെയാണ് നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തത്.
നാലരയും അഞ്ചരയും വയസുള്ള മക്കളെയും ഉപേക്ഷിച്ചാണ് ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ലിജിമോള്‍ ഇറങ്ങി പോയത്. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഇവര്‍ ഒളിച്ചോടിയത്.ബാലവകാശ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത് .