ന്യൂ​ഡ​ല്‍​ഹി: അ​ര​ക്കോ​ടി​യു​ടെ ല​ക്ഷ്വ​റി കാ​ര്‍ വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ പൊ​ടി​പി​ടി​ക്കാ​ന്‍ ഉ​പേ​ക്ഷി​ച്ച്‌ മു​ന്‍ ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍. ക​ഴി​ഞ്ഞ മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്പീ​ക്ക​റാ​യി​രി​ക്കെ 48.25 ല​ക്ഷം രൂ​പ കൊ​ടു​ത്ത് സു​മി​ത്ര മ​ഹാ​ജ​നു വേ​ണ്ടി വാ​ങ്ങി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ജാ​ഗ്വാ​ര്‍ എ​ക്സ് ഇ ​ല​ക്ഷ്വ​റി സ്പോ​ര്‍​ട്സ് കാ​റാ​ണു പാ​ര്‍​ല​മെ​ന്‍റി​ലെ വാ​ഹ​ന ഗ​രാ​ഷി​ല്‍ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ന്ന​തെ​ന്നു ദി ​പ്രി​ന്‍റ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

അ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ടൊ​യോ​ട്ടോ കാം​മ്രി​യി​ല്‍ സൗ​ക​ര്യം പോ​രെ​ന്നു പ​റ​ഞ്ഞാ​ണ് 2016-ല്‍ ​സു​മി​ത്ര മ​ഹാ​ജ​ന് വേ​ണ്ടി പാ​ര്‍​ല​മെ​ന്‍റ് സെ​ക്ര​ട്ട​റി​യേ​റ്റ് ജാ​ഗ്വാ​ര്‍ എ​ക്സ്‌ഇ വെ​ള്ള കാ​ര്‍ 48.25 ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി​യ​ത്. എ​ന്നാ​ല്‍, കു​റ​ച്ചു​കാ​ല​ത്തി​നു​ള്ളി​ല്‍ സു​മി​ത്ര മ​ഹാ​ജ​ന്‍ ഈ ​കാ​ര്‍ ഉ​പേ​ക്ഷി​ച്ചു. യാ​ത്രാ​സു​ഖം പോ​ര എ​ന്നാ​ണു കാ​ര്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ കാ​ര​ണ​മാ​യി സു​മി​ത്ര ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കാ​റി​ന്‍റെ പി​ന്നി​ലി​രു​ന്നാ​ല്‍ കാ​ല്‍ നീ​ട്ടി​വ​യ്ക്കാ​ന്‍ പോ​ലും ക​ഴി​യി​ല്ലെ​ന്നും മു​ന്നി​ലി​രു​ന്ന ഓ​ടി​ച്ചു ന​ട​ക്കു​ന്ന​വ​ര്‍​ക്കു മാ​ത്രം പ​റ്റി​യ ഒ​രു കാ​റാ​ണ് ഇ​തെ​ന്നും സു​മി​ത്ര കു​റ്റ​പ്പെ​ടു​ത്തി. അ​ന്നു​തൊ​ട്ട് ഈ ​ജാ​ഗ്വാ​ര്‍ യാ​ത്രി​ക​രി​ല്ലാ​തെ ആ​ഡം​ബ​ര ഭാ​ര​വും പേ​റി പാ​ര്‍​ല​മെ​ന്‍റ് ഗ​രാ​ഷി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്.

നി​ല​വി​ലെ ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള 36.44 ല​ക്ഷം രൂ​പ വി​ല​യു​ള്ള ടൊ​യോ​ട്ട കാം​മ്രി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2001 മു​ത​ല്‍ ലോ​ക്സ​ഭ സ്പീ​ക്ക​ര്‍​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ പ​തി​നെ​ട്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ഞ്ചു കാ​റു​ക​ളാ​ണ് വി​വി​ധ ലോ​ക്സ​ഭ സ്പീ​ക്ക​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി വാ​ങ്ങി​യ​ത്. ഇ​തി​ല്‍ സു​മി​ത്ര​യു​ടെ ല​ക്ഷ്വ​റി സ്പോ​ര്‍​ട്സ് കാ​റും ഉ​ള്‍​പ്പെ​ടു​ന്നു.