ചെന്നൈ: തമിഴ് മിമിക്രി കലാകാരനും നടനുമായ മനോ വാഹനാപകടത്തില്‍ മരിച്ചു. താരം ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ചെന്നൈയിലെ അവടിയില്‍ വെച്ചാണ് അപകടമുണ്ടായത്.

മനോയുടെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്.